മസ്കത്ത്: ലോകപരിസ്ഥിതി ദിനാചരണ ഭാഗമായി ഗൾഫ് മേഖലയിലെ എല്ലാ ദേവാലയങ്ങളെയും ഉൾപ്പെടുത്തി മസ്‌ക്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഉപന്യാസ രചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. യു.എ.ഇ ഷാർജ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗം ഉമ്മൻ പി. ഉമ്മൻ ഒന്നാം സ്ഥാനവും, ഒമാൻ ഗാല സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവകാംഗം സീന മാത്യു രണ്ടാം സ്ഥാനവും നേടി.
വിജയികൾക്ക് ക്യാഷ് അവാർഡും പ്രസംശപത്രവും നൽകും. ‘ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാർപ്പിടമായ ദേശം അശുദ്ധമാകരുത്’ എന്നതായിരുന്നു ഈ വർഷത്തെ ഉപന്യാസ രചനക്കായി തിരെഞ്ഞെടുത്ത വിഷയം. വിവിധ ദേവാലയങ്ങളിൽനിന്നും ലഭിച്ച നിരവധി എൻട്രികളിൽ നിന്നുമാണ് വിജയികളെ തിരഞ്ഞെടുത്തത്.മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികളായവർക്കും സംഘാടകർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.