സലാലയിലെ അൽമറൂജ് ആംഫി തിയറ്ററിൽ നടന്ന ഗൾഫ് മാധ്യമം ഹാർമോണിയസ് കേരളയുടെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥി ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (ഒ.സി.സി.ഐ) ദോഫാർ ഗവർണറേറ്റ് ചെയർമാൻ നായിഫ് ഹമദ് ആമീർ ഫാദിനൊപ്പം ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്‌റഫ്, ലുലു ഹൈപ്പർമാർക്കറ്റ് സലാല ജനറൽ മാനേജർ മുഹമ്മദ് നവാബ്, ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ ഡോ. പി.എ. മുഹമ്മദ്, സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജനറൽ മാനജേർ റിയാസ് പി. ലത്തീഫ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി, ഗൾഫ് ടെക് ഗ്രൂപ്പ് കമ്പനീസ് മാനേജിങ് ഡയറക്ടർ പി.കെ. അബ്ദുൽ റസാഖ്, ഹോട്ട്പാക്ക് ഗ്ലോബൽ മീഡിയ ആൻഡ് മാർക്കറ്റിങ് കമ്യൂണിക്കേഷൻസ് മാനേജർ എം.എ. റബീഹ്, എംബസി കോൺസുലാർ ഏജന്‍റ് കെ.എം. സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല പ്രസിഡന്‍റ് രാജേഷ് കുമാർ ഝ, ഗൾഫ് മാധ്യമം-മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻ ഡയറക്ടർ സലീം അമ്പലൻ, ഇന്ത്യൻ സ്കൂൾ സലാല എസ്.എം.സി പ്രസിഡന്‍റ് അബൂബക്കർ സിദ്ദീഖ്, മധ്യമം-മീഡിയവൺ കോഓഡിനേറ്റിങ് കമ്മിറ്റി ചെയർമാൻ സലീം സേട്ട്, പ്രോഗ്രാം കൺവീനർ കെ.എ. സലാഹുദ്ദീൻ എന്നിവർ

സലാലക്ക് വിരുന്നൊരുക്കി ‘ഹാർമോണിയസ് കേരള’

സലാല: ഒത്തൊരുമയുടെയും മാനവികതയുടെയും സന്ദേശങ്ങൾ പകർന്ന് ഗൾഫ് മാധ്യമം ‘ഹാർമോണിയസ് കേരള’യുടെ നാലാം പതിപ്പ് സലാലയിൽ അരങ്ങേറി. കളിയും ചിരിയും ചിന്തയും പകർന്ന് നടന്ന ആഘോഷരാവ് സലാലയിലെ മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരലിന് കൂടി വേദിയായി മാറി. ഓർത്തിരിക്കാൻ ഒരുപിടി സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് സംഗീത വിസ്മയരാവിന് തിരശ്ശീല വീണത്.

അതിരുകളില്ലാത്ത ഒരുമയുടെയും സ്നേഹത്തിന്‍റെയും സന്ദേശങ്ങൾ പകർന്നാടിയ സാംസ്കാരിക രാവ് ആസ്വദിക്കാൻ അൽമറൂജ് ആംഫി തിയറ്ററിലേക്ക് ആയിരങ്ങളാണ് ഒഴുകിയത്. പ്രവാസികളെ എന്നും ചേർത്തുപിടിക്കുന്ന സുൽത്താനേറ്റിന്‍റെ മണ്ണിൽ നടന്ന മാനവികതയുടെ മഹോത്സവം ഇന്ത്യയും ഒമാനും തമ്മിലെ ഊഷ്മളബന്ധത്തിന്‍റെ അടയാളപ്പെടുത്തൽ കൂടിയായി.ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (ഒ.സി.സി.ഐ) ദോഫാർ ഗവർണറേറ്റ് ചെയർമാൻ നായിഫ് ഹമദ് ആമീർ ഫാദിൽ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ ഒ.സി.സി.ഐ ദോഫാർ ഗവർണറേറ്റ് ചെയർമാൻ നായിഫ് ഹമദ് ആമീർ ഫാദിലിന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ഉപഹാരം സമ്മാനിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിലൂടെ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ മനസ്സിൽ സ്ഥാനംപിടിച്ച മനോജ് കെ. ജയന് ഗൾഫ് മാധ്യമം ഒമാൻ റസിഡന്‍റ് മാനേജർ ഷക്കീൽ ഹസ്സൻ, ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ് എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽ റഹ്മാൻ എന്നിവരും മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രതാരവും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളിക്ക് സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജനറൽ മാനേജർ റിയാസ് പി. ലത്തീഫും ആദരം കൈമാറി.

സ്പോൺസർമാരായ ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്‌റഫ്, ലുലു ഹൈപ്പർമാർക്കറ്റ് സലാല ജനറൽ മാനേജർ മുഹമ്മദ് നവാബ്, ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ ഡോ. പി.എ. മുഹമ്മദ്, സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജനറൽ മാനേജർ റിയാസ് പി. ലത്തീഫ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി, ഗൾഫ് ടെക് ഗ്രൂപ് കമ്പനീസ് മാനേജിങ് ഡയറക്ടർ പി.കെ. അബ്ദുൽ റസാഖ്, ഹോട്ട്പാക്ക് ഗ്ലോബൽ മീഡിയ ആൻഡ് മാർക്കറ്റിങ് കമ്യൂണിക്കേഷൻസ് മാനേജർ എം.എ. റബീഹ് എന്നിവർക്കുള്ള ഉപഹാരം നായിഫ് ഹമദ് ആമീർ ഫാദി സമ്മാനിച്ചു.

എംബസി കോൺസുലാർ ഏജന്‍റ് കെ.എം. സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല പ്രസിഡന്‍റ് രാജേഷ് കുമാർ ഝ, ഇന്ത്യൻ സ്കൂൾ സലാല എസ്.എം.സി പ്രസിഡന്‍റ് അബൂബക്കർ സിദ്ദീഖ്, മാധ്യമം- മീഡിയവൺ കോഓഡിനേറ്റിങ് കമ്മിറ്റി ചെയർമാൻ സലീം സേട്ട്, ഗൾഫ് മാധ്യമം-മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻ ഡയറക്ടർ സലീം അമ്പലൻ, മാധ്യമം ഗ്ലോബൽ ബിസിനസ് ഹെഡ് കെ. മുഹമ്മദ് റഫീഖ്, പ്രോഗ്രാം കൺവീനർ കെ.എ. സലാഹുദ്ദീൻ, മാധ്യമം പി.ആർ മാനേജർ കെ.ടി. ഷൗക്കത്ത് അലി, ഗൾഫ് മാധ്യമം ഒമാൻ മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

കാണികളുടെ മനംകവർന്ന് സംഗീത കലാവിരുന്നും അരങ്ങേറി. ചടങ്ങിൽ ഷാഹി ഫുഡ്സിന്റെ ‘സ്കാൻ ആൻഡ് വിൻ’ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. 

Tags:    
News Summary - Gulf madhyamam Harmonious Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.