ഗോൾഡൻ പാക്കി​െൻറ ഇബ്രി ഒൗട്ട്​ലെറ്റി​െൻറ ഉദ്​ഘാടന ചടങ്ങിൽ നിന്ന്​

ഗോൾഡൻ പാക്കി​െൻറ മൂന്നാമത്തെ ഒൗട്ട്​ലെറ്റ്​ ഇബ്രിയിൽ തുറന്നു

മസ്​കത്ത്​: പ്ലാസ്​റ്റിക്​ ഡിസ്​പോസിബ്​ൾ ഉൽപന്ന രംഗത്തെ പ്രമുഖ സ്​ഥാപനമായ ഗോൾഡൻപാക്കി​െൻറ ഒമാനിലെ മൂന്നാമത്തെ ഒൗട്ട്​ലെറ്റ്​ ഇബ്രിയിൽ തുറന്നു. ഇബ്രി ഇറാഖിയിൽ നാഷനൽ ബാങ്ക്​ ഒാഫ്​ ഒമാൻ കെട്ടിടത്തിന്​ അടുത്തായാണ്​ സ്​ഥാപനം. സ്​പോൺസർ സൈദ്​ സാലെം അൽ അലവി ഉദ്​ഘാടനം നിർവഹിച്ചു. ഗോൾഡൻ പാക്ക്​ എം.ഡി മുഹമ്മദ്​ നജീബ്​, റീജനൽ മാനേജർ ഷാമോൻ മജീദ്​ തുടങ്ങിയവരും ഉദ്​ഘാടന ചടങ്ങിൽ സംബന്ധിച്ചു.

നൂതനമായ പ്ലാസ്​റ്റിക്​ ഡിസ്​പോസിബ്​ൾ ഉൽപന്നങ്ങളുടെ വിപുലമായ കലക്​ഷനുകൾ മിതമായ നിരക്കിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്​​. ആകർഷകമായ ഉദ്​ഘാടന ഒാഫറുകൾ ഒരു മാസം ലഭ്യമായിരിക്കും. തുടർന്നും ഒാഫറുകൾ ലഭ്യമാക്കാൻ പദ്ധതിയുണ്ടെന്ന്​ എം.ഡി മുഹമ്മദ്​ നജീബ് പറഞ്ഞു. ബുറൈമിയിലും സോഹാറിലുമാണ്​ ഗോൾഡൻ പാക്കി​െൻറ മറ്റു​ ശാഖകൾ ഉള്ളത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.