മാർത്തോമാ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന
ചടങ്ങിൽനിന്ന്
മസ്കത്ത്: ഒമാനിലെ ആദ്യ മാർത്തോമാ ദേവാലയം മാർത്തോമാ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം. റൂവി സെന്റ് തോമസ് ദേവാലയത്തിൽ മാർത്തോമാ സഭാ സഫ്രഗൻ മെത്രാപ്പോലീത്താ ഡോ. യുയാകീം മാർ കൂറിലോസ് എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. സാജൻ വർഗീസ് അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ അംബാസഡർ അമിത് നാരങ് പങ്കെടുത്ത സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യാതിഥിയായി. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒമാനിലെ പ്രമുഖ വ്യവസായികളായ ഡോ. പി. മുഹമ്മദ് അലി, കിരൺ ആഷർ എന്നിവരെ ആദരിച്ചു. പി.സി.ഒ ലീഡ് പാസ്റ്റർ മിറ്റ്ചൽ ഫോർഡ്, ഒമാൻ കാൻസർ അസോസിയേഷൻ പ്രസിഡന്റ് ഡോ. വാഹീദ് അലി സഈദ് അൽ ഖറൂഷി തുടങ്ങി ആത്മീയ-സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
ജനറൽ കൺവീനർ ബിനു എം. ഫിലിപ്, ജോയന്റ് കൺവീനർ ഫിലിപ് കുര്യൻ, സഭാ കൗൺസിൽ അംഗം പ്രകാശ് ജോൺ വൈദ്യൻ, ഭദ്രാസന കൗൺസിൽ അംഗം സ്റ്റാൻലി വി. സണ്ണി, ഫാ. വർഗീസ് റ്റിജു ഐപ്പ്, ബിനു തോമസ്, എം. ജേക്കബ്, ബിനു ഫിലിപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.