Posted On
date_range Updated On
date_range ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു
മത്ര: ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഒമാൻ നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്രയിൽ ഭക്ഷണ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തു. നാലര മാസമായി വ്യാപാ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായാണ് കിറ്റുകൾ നൽകിയത്. പ്രസിഡൻറ് എൻ.മുഹമ്മദ്, സെക്രട്ടറി ജയൻ കണ്ണൂർ എന്നിവരാണ് വിതരണം നടത്തിയത്. എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ, ഇദാശ്, ഷാഹിദ്, പുരുഷോത്തമൻ മാവിലായി, അഹമ്മദ് കെഫിൻ, അഷറഫ് കവ്വായി, സിദ്ദീഖ്, അസ്ഹർ, ഉസാമ, യൂസുഫ്, ട്രഷറർ മനോഹരൻ ചെങ്ങളായി, വൈസ് പ്രസിഡണ്ടുമാരായ ഷമീർ മട്ടന്നൂർ, ഷാജി മൂക്കുത്തല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.