ജി.സി.സി ഉച്ചകോടിയിൽ പെങ്കടുക്കുന്നതിന് സുൽത്താൻ ഹൈതമിനുള്ള ക്ഷണം കൈമാറുന്നു
Posted On
date_range Updated On
date_range ജി.സി.സി ഉച്ചകോടി: സുൽത്താനുള്ള സൗദി രാജാവിെൻറ ക്ഷണം കൈമാറി
മസ്കത്ത്: ജി.സി.സി രാഷ്ട്രത്തലവന്മാരുടെ 41ാമത് ഉച്ചകോടിയിൽ പെങ്കടുക്കാൻ സുൽത്താൻ ഹൈതം ബിൻ താരീഖിനുള്ള സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ ക്ഷണം കൈമാറി. ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് അൽ ഹജ്റഫിൽനിന്ന് മന്ത്രിസഭ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സൈദ് ക്ഷണം ഏറ്റുവാങ്ങി. ജി.സി.സി ഉച്ചകോടിയുടെ അജണ്ട സയ്യിദ് ഫഹദും ഹജ്റഫും അവലോകനം ചെയ്തു.
മേഖലയിലെ ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് ജി.സി.സി രാഷ്ട്രങ്ങളുടെ സഹകരണം മെച്ചപ്പെടുത്തുന്നതടക്കം വിഷയങ്ങളും ചർച്ച ചെയ്തു. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും കൂടിക്കാഴ്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.