മസ്കത്ത്: ഇറാനിൽനിന്നുള്ള വാതകപൈപ്പ്ലൈൻ പദ്ധതിയുമായി ഒമാൻ മുന്നോട്ട്. ഒന്നര ശതകോടി ഡോളർ ചെലവിട്ടുള്ള വാതക പൈപ്പ്ലൈൻ പദ്ധതി യാഥാർഥ്യമാക്കുന്നത് സംബന്ധിച്ച പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് വിയനയിൽ എണ്ണയുൽപാദക രാഷ്ട്രങ്ങളുടെ യോഗത്തിൽ പെങ്കടുക്കാനെത്തിയ ഒമാൻ എണ്ണ-പ്രകൃതി വാതക മന്ത്രി ഡോ.മുഹമ്മദ് ബിൻ ഹമദ് അൽ റുംഹി പറഞ്ഞു. ഇറാനെതിരായ അമേരിക്കൻ ഉപരോധം പുനഃസ്ഥാപിച്ചത് പൈപ്പ്ലൈൻ പദ്ധതിയെ ബാധിക്കുമെന്ന് ആശങ്കകൾ ഉയർന്നിരുന്നു. ഇൗ സാഹചര്യത്തിലാണ് ഒമാൻ എണ്ണ മന്ത്രിയുടെ പ്രതികരണം.
ഒൗദ്യോഗികമായി ഉപരോധം സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാകുന്നതിനായി കാത്തിരിക്കുകയാണ്. അതോടൊപ്പം, പൈപ്പ്ലൈൻ പദ്ധതിയുടെ ടെൻഡർ രേഖകൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള താൽപര്യമുള്ള കമ്പനികൾക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്നും ഡോ. മുഹമ്മദ് അൽ റുംഹി പറഞ്ഞു.
പൈപ്പ്ലൈൻ പദ്ധതി നിർമിക്കുന്നതിനുള്ള ടെൻഡർ ഒരു മാസത്തിനുള്ളിൽ നടക്കുമെന്ന് മന്ത്രി കഴിഞ്ഞ ഏപ്രിലിൽ അറിയിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായ കടലിെൻറ അടിത്തട്ടിലെ സർവേ, പൈപ്പ്ലൈനിെൻറ രൂപരേഖ, കംപ്രസർ സ്റ്റേഷനുകൾ തുടങ്ങിയ ജോലികളും പൂർത്തീകരിച്ചതായി മന്ത്രി അറിയിച്ചിരുന്നു. എന്നാൽ, മേയ് എട്ടിന് ഇറാനെതിരായ ഉപരോധം പുനഃസ്ഥാപിക്കുമെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനം പദ്ധതിയെ ആശങ്കയുടെ നിഴലിലാക്കുകയായിരുന്നു.
2013ലാണ് 400 കിലോമീറ്റർ വാതക പൈപ്പ്ലൈൻ പദ്ധതി സംബന്ധിച്ച കരാറിൽ ഒമാനും ഇറാനും ഒപ്പുവെച്ചത്. പൈപ്പ്ലൈനിെൻറ പകുതി ഭാഗവും കടലിനടിയിലൂടെയാണ് കടന്നുപോകുന്നത്. തെക്കൻ ഇറാനിൽനിന്ന് കിഴക്കൻ ഒമാനിലെ റാസ് അൽ ജിഫാനിൽ എത്തുന്ന പൈപ്പ്ലൈൻ വഴി പ്രതിദിനം ഒരു ശതകോടി ക്യുബിക് ഫീറ്റ് പ്രകൃതി വാതകമാണ് ഒമാനിൽ എത്തുക. ഇത് ഒമാനിൽ സംസ്കരിച്ച് ദ്രവീകൃത പ്രകൃതി വാതകമാക്കി മാറ്റുന്നതിനാണ് പദ്ധതി. വാതക പൈപ്പ്ലൈൻ പദ്ധതിയിൽ ഇന്ത്യയെ ഉൾക്കൊള്ളിക്കാനും പിന്നീട് തീരുമാനമായിരുന്നു. ഒമാനിൽനിന്ന് ഗുജറാത്തിലെ പോർബന്തർ വരെ 1400 കിലോമീറ്റർ നീളത്തിൽ പൈപ്പ്ലൈൻ സ്ഥാപിച്ച് വാതകമെത്തിക്കുന്നതിനായിരുന്നു പദ്ധതി. ഇറാൻ-ഒമാൻ പൈപ്പ്ലൈൻ യാഥാർഥ്യമാകുന്നതോടെ ഒമാെൻറ ആഭ്യന്തര ഉപയോഗത്തിന് ആവശ്യമായ പ്രകൃതിവാതകം ലഭ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.