Posted On
date_range Updated On
date_range ആമിറാത്തിലെ റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് ഗുരുതര പരിക്ക്
മസ്‌കത്ത്: ആമിറാത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. മസ്‌കത്ത് ഗവർണറേറ്റിലെ സി.ഡി.എ.എ അഗ്‌നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീയണച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തതിന് കാരണമായതെന്ന് അധികൃതർ വിശദമാക്കി.
പരിക്കേറ്റ രണ്ടുപേരുടെയും ആരോഗ്യനില ഗുരുതരമാണെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. പൊള്ളലേറ്റ ഇവരെ ആംബുലൻസിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആവശ്യമായ ചികിത്സ ഉറപ്പുവരുത്തിയതായും സി.ഡി.എ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.