മസ്കത്ത്: അറിയപ്പെടുന്ന കമ്പ്യൂട്ടർ ഗെയിം ബ്രാൻഡായ 'ഗെയ്മർ സോൺ'സൊഹാർ ഫലാജിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ തുറന്നുപ്രവർത്തനമാരംഭിച്ചു. ജി.സി.സി രാജ്യങ്ങളിൽ 11 ഔട്ലെറ്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
ഒമാനിൽ ആറാമത്തെ ഔട്ലെറ്റ് ആണ് സോഹാറിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഒമാനിൽ വൈകാതെ നാല് ഔട്ലെറ്റുകൾ കൂടി തുറക്കും. നെസ്റ്റോ ഹൈപ്പർ മാർക്കറ്റിെൻറ അൽ ഖൂദ്, ബർക്ക, സലാല സദാ, സലാല ഗ്രാൻറ് മാൾ എന്നിവിടങ്ങളിലാണ് പുതിയ ഔട്ലെറ്റുകൾ തുറക്കുക. ഖത്തർ, കുവൈത്ത്, യു.എ.ഇ എന്നിവടങ്ങളിലും നിലവിലുള്ള ഔട്ലെറ്റുകൾക്കു പുറമെ കൂടുതൽ ഔട്ലെറ്റുകൾ ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കും. ഈ വർഷം അവസാനത്തോടെ ജി.സി.സി രാജ്യങ്ങളിൽ 21 ഔട്ലെറ്റുകൾ പ്രവർത്തനസജ്ജമാകും. മികച്ച ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകുക എന്നതിനൊപ്പം സ്വദേശികൾക്കും വിദേശികൾക്കും ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 'ഗെയ്മർ സോണി'ലൂടെ സാധിക്കുമെന്ന് മാനേജ്മെൻറ് പ്രതിനിധികൾ പറഞ്ഞു. ഇപ്പോൾ സ്ഥാപനത്തിന് കീഴിൽ എഴുപതോളം ആളുകൾ ജോലിചെയ്യുന്നുണ്ട്. ഈ വർഷം അവസാനത്തോടെ അത് 200 ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാനേജിങ് പാർട്ണർ മുസ്തഫ ചേന്നോത്ത് പറഞ്ഞു.
കോവിഡ് കാരണം സുരക്ഷാ മുൻകരുതലുകൾ എടുത്താണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും അതോടൊപ്പം തന്നെ കമ്പ്യൂട്ടർ ഗെയിമുകൾക്കു കൂടുതൽ സ്വീകാര്യത ലഭിച്ചതായും വളർച്ചയിലേക്കാണ് 'ഗെയ്മർ സോൺ'അടിത്തറ വിപുലപ്പെടുത്തുന്നത് എന്നും മാനേജിങ് ഡയറക്ടർ മനോജ് മണിയന്തറ പറഞ്ഞു. ഉപഭോക്താക്കളുടെ താൽപര്യങ്ങൾ അനുസരിച്ച് എല്ലാ പുതിയ രീതികളും എത്തിക്കാനും അതോടൊപ്പം ഏറ്റവും ഗുണനിലവാരമുള്ള സേവനം നൽകാനും സദാ സജ്ജമാണെന്ന് സ്ഥാപകനായ ഷഫീഖ് ഷാഹുൽ ഹമീദ് പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സൊഹാർ ഔട്ട് ലൈറ്റിെൻറ മാനേജർ രാജേഷ് കുമാർ ഗണേഷ്, ഷെമീസ് ചേന്നോത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.