ഗൾഫാർ ചെയർമാൻ ശൈഖ് സാലിം അൽ അറൈമി നിര്യാതനായി

മസ്കത്ത്: ഗൾഫാർ എൻജിനിയറിങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയുടെ ചെയർമാൻ ​ശൈഖ് സലീം സഈദ് ഹമീദ് അൽ ഫന്ന അൽ അറൈമി നിര്യാതനായി. ഒമാന്റെ ആധുനിക സ്വകാര്യമേഖലയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ബിസിനസുകാരനും മനുഷ്യസ്‌നേഹിയും വിദ്യാഭ്യാസ വക്താവുമായിരുന്നു.

രാജ്യത്തിന്റെ ഏറ്റവും വലിയ നിർമാണ, എൻജിനീയറിങ് കമ്പനിയായ ഗൾഫാർ എൻജിനീയറിങ് ആൻഡ് കോൺട്രാക്റ്റിങിന്റെ ചെയർമാനായിരുന്ന ശൈഖ് സലീം, രാജ്യത്തിന്റെ പല നാഴികക്കല്ലായ അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പിലാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൻ കീഴിൽ, ഗാൽഫാർ പ്രാദേശിക ഭീമനായി വളർന്ന് സുൽത്താനേറ്റിന്റെ ആധുനികവൽക്കരണ നീക്കത്തിന്റെ പര്യായമായി മാറി.

നാഷണൽ ഡ്രില്ലിങ് ആൻഡ് സർവിസസ് എൽ‌.എൽ‌.സി, സലിം ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിങ്, ഒമാൻ മെഡിക്കൽ കോളജ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങളിൽ ശൈഖ് സലിം മുതിർന്ന നേതൃസ്ഥാനങ്ങൾ വഹിച്ചു. സുൽത്താനേറ്റിലെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും പുരോഗതിക്ക് അദ്ദേഹം നേതൃത്വം നൽകിയ നാഷണൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (എൻ‌.യു) ചാൻസലറായും സേവനമനുഷ്ഠിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട ശൈഖ് സലിം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ സംരംഭങ്ങൾക്കും പിന്തുണ നൽകി. ബിസിനസ് വിജയങ്ങൾക്കൊപ്പം സാമൂഹിക ഉത്തരവാദിത്തത്തിന്റെ പാരമ്പര്യവും അവശേഷിപ്പിച്ചാണ് അദ്ദേഹം യാത്രയാകുന്നത്.

Tags:    
News Summary - Galfar Chairman Sheikh Salim Al-Araimi passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.