ഗാലന്റ്സ് എഫ്.സി ഒമാന്‍ സംഘടിപ്പിച്ച ലീഗ ഡി ഫുട്ബാള്‍ ടൂർണമെന്റിൽ ജേതാക്കളായ മഞ്ഞപ്പട എഫ്.സി
മസ്കത്ത്: ഗാലന്റ്സ് എഫ്.സി ഒമാന്‍ സംഘടിപ്പിച്ച ലീഗ ഡി ഫുട്ബാള്‍ സീസണ് രണ്ടില്‍ മഞ്ഞപ്പട എഫ്. സി ജേതാക്കളായി. ഫൈനലില്‍ ടോപ്പ് ടെന്‍ ബര്‍ക്ക എഫ്.സിയുമായി സമനിലയില്‍ ആയ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ ബര്‍കയുടെ ഒരു കിക്ക് പുറത്തേക്ക് പോയി.
ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനം മസ്കത്ത് ഹാമേഴ്സ് എഫ്.സിയും നാലാം സ്ഥാനം സൈനോ എഫ്.സി സീബും കരസ്ഥമാക്കി. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ അഫ്സല്, ടോപ്പ് സ്കോറര്‍ ശിഹാബ്, മികച്ച കളിക്കാരന് നിഹാദ്, മികച്ച പ്രതിരോധ താരം റിസ്വാന് ഉള്‍പ്പെടെയുള്ള ടോപ്പ് ടെന്‍ ബര്‍ക കരസ്ഥമാക്കിയപ്പോള്‍, ടൂര്‍ണമെന്റിലെ എമര്‍ജിങ് പ്ലെയര്‍ ആയി സജ്ജാദ് മഞ്ഞപ്പട, മികച്ച ഗോളിനുള്ള പുരസ്ക്കാരം റിഷാദ് മഞ്ഞപ്പട എന്നിവര്‍ കരസ്ഥമാക്കി. ഒമാന്‍ ഫുട്ബാള്‍ അസോസിയേഷനു കീഴിലെ റഫറിമാര്‍ ആയിരുന്നു കളി നിയന്ത്രിച്ചിരുന്നത്.
വിജയികള്‍ക്ക് ട്രോഫിയും ക്യാഷും സമ്മാനിച്ചു. പ്രതികൂല കാലാവസ്ഥയിലും കളി കാണാന്‍ നിരവധി പേര് എത്തിയിരുന്നു. അടുത്ത സീസണില്‍ ഇതിലും മികച്ച രീതിയില്‍ ലീഗ ഡീ ഫുട്ബാള്‍ സീസണ് മൂന്ന് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.