Posted On
date_range Updated On
date_range 'അൽ ബുറൈമി' കുപ്പിവെള്ളം ഉപയോഗിക്കരുതെന്ന് എഫ്.എസ്.ക്യു.സി
മസ്കത്ത്: ബ്രോമേറ്റിന്റെ അനുവദനീയമായ പരിധി കവിഞ്ഞ് മലിനമായതിനാൽ അൽ ബുറൈമി ബ്രാൻഡിലുള്ള കുപ്പിവെള്ളം ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ (എഫ്.എസ്.ക്യു.സി) അറിയിച്ചു. 200 മില്ലി ലിറ്ററിന്റെ കുപ്പിവെള്ളത്തിലാണ് ബ്രോമേറ്റിന്റെ അളവ് കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് പ്രാദേശിക മാർക്കറ്റുകളിൽനിന്ന് ഈ ഉൽപന്നങ്ങൾ പിൻവിലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ബാക്ടീരിയയെയും മറ്റ് സൂക്ഷ്മാണുക്കളെയും നശിപ്പിക്കാൻ കുടിവെള്ളം അണുമുക്തമാക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഉപോൽപന്നമാണ് ബ്രോമേറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.