മസ്കത്ത്: ഒമാനിലെ പ്രഥമ മൊബൈൽ റീസെല്ലർ സ്ഥാപനമായ ഫ്രൻഡി മൊബൈൽ ഉരീദുവുമായു ള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. മികച്ച നെറ്റ്വർക്ക് കണക്ടിവിറ്റിക്ക് ഒപ്പം ഉപഭോ ക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാനും ഇതുവഴി സാധിക്കുമെന്ന് ഫ്രൻഡി മൊബൈൽ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുതിയ ഒാഫറുകളും ആനുകൂല്യങ്ങളും ലഭ്യമാകാൻ ആഗ്രഹമുള്ള ഉപഭോക്താക്കൾ സൗജന്യമായി ലഭിക്കുന്ന സൂപ്പർ സിം സ്വന്തമാക്കണം. നിലവിലുള്ള സിം ഫ്രൻഡി മൊബൈൽ സിം കാർഡുകൾ വിൽപന നടത്തുന്ന എവിടെ നൽകിയാലും പുതിയ സൂപ്പർ സിം ലഭിക്കും. എല്ലാ ഡാറ്റ, കാളിങ് പ്ലാനുകളിലും അൺലിമിറ്റഡ് വാലിഡിറ്റിയടക്കം ആനുകൂല്യങ്ങൾ സൂപ്പർ സിം ഉടമകൾക്ക് ലഭിക്കും.
റമദാൻ പ്രമാണിച്ച് എനിടൈം, കോേമ്പാ (ഡാറ്റാ+മിനിറ്റ്) പ്ലാനുകളിൽ ട്രിപ്പിൾ ഡാറ്റ ഒാഫർ ലഭ്യമാണ്. ഇത് സൂപ്പർ സിമ്മിൽ ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. മൂന്നു റിയാലിെൻറ ഒരു ജി.ബി പാക്ക് ആക്ടിവേറ്റ് ചെയ്യുന്നവർക്ക് രണ്ട് ജി.ബി അധികമായി ലഭിക്കും. അധികമായി ലഭിക്കുന്ന ഡാറ്റ രാത്രി ഏഴിനും പുലർച്ചെ ആറിനുമിടയിൽ ഉപയോഗിക്കാവുന്നതാണ്. ജി.സി.സി രാഷ്ട്രങ്ങളിലേക്ക് ആകർഷക കാളിങ് നിരക്ക് ലഭിക്കും. ഇന്ത്യയിലേക്ക് 20 മിനിറ്റിന് 500 ബൈസ വരെ നിരക്കിലും വിളിക്കാൻ സാധിക്കും. മറ്റു ടെലികോം ഒാപറേറ്റർമാരിൽനിന്ന് വ്യത്യസ്തമായി നിശ്ചിത കാലാവധിയില്ലാത്ത ഡാറ്റ, കാളിങ് പ്ലാനുകൾ സ്വന്തമാക്കാനാണ് ഉപഭോക്താക്കൾക്ക് അവസരം ലഭിച്ചിരിക്കുന്നതെന്ന് ഫ്രൻഡി മൊബൈൽ സി.ഇ.ഒ സൽമ നാസർ അൽ മഅ്വാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.