മസ്കത്ത്: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വർണപ്പൊലിമയും ചരിത്രവും അനുവാചകരിലേക്കെത്തിക്കാൻ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഇന്ത്യ @ 80’ ഫ്രീഡം ക്വിസിന് ശനിയാഴ്ച ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനത്തിൽ തുടക്കമാകും. ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, ബഹാർ എന്നിവയുമായി സഹകരിച്ച് സെപ്തംബർ 14 വരെ 30 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ മെഗാ വിജയി ഉൾപ്പെടെ 31 പേർക്ക് സമ്മാനം നൽകും.
ഗൾഫ് മാധ്യമം ഒമാൻ ദിനപത്രത്തിലും വെബ്സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ദിവസവും പ്രസിദ്ധീകരിക്കുന്ന, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽനിന്നാണ് വിജയികളെ തെരഞ്ഞെടുക്കുക. ഒമാനിലുള്ളവർക്ക് മാത്രമാണ് മൽസരത്തിൽ പങ്കെടുക്കാൻ അർഹത.
ചോദ്യത്തിനൊപ്പം നൽകിയിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്താൽ www.gulfmadhyamam.com/freedom-quiz-oman ലിങ്ക് വഴി മാധ്യമം വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ഉത്തരം സമർപ്പിക്കാം. ഓരോ ദിവസവും ഓരോ വിജയിയെ വീതം തെരഞ്ഞെടുക്കും. പ്രതിദിന വിജയികൾക്കുള്ള ഗിഫ്റ്റ് ഹാമ്പർ പ്രമുഖ ഡിറ്റർജന്റ് സൊലൂഷൻ കമ്പനിയായ ‘ബഹാർ’ ആണ് സ്പോൺസർ ചെയ്യുന്നത്. മൊഗാവിജയിക്കുള്ള സമ്മാനമായ ലാപ്ടോപ് ജോയ് ആലുക്കാസ് എക്സ്ചേഞ്ചും സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.