ഇബ്രിയിൽ ഓണനിലാവ് 2026 ആഘോഷിച്ചു

ഇബ്രി: പ്രവാസി മലയാളി കൂട്ടായ്മയായ കല കൈരളിയുടെ നേതൃത്വത്തിൽ നടന്ന ഓണനിലാവ് 2026 ഇബ്രി വിമൻസ് ഹാളിൽ വെച്ച് നടന്നു.30, 40 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ പ്രവർത്തകരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.

ഉന്നതവിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്ക് ഉപഹാരം കൈമാറി. ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നൽകി.ഓണസദ്യ, പരമ്പരാഗത ഓണക്കളികൾ, ഗാനമേള, വിവിധ നൃത്തപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

കല കൈരളി അംഗങ്ങളായ വിജേഷ്, ഷെരീഫ്, സുനീഷ്, ശ്യാംലാൽ, ദീപു, റോഷൻ, സുധീരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ ഷാജി ടി.കെ, മുതിർന്ന അംഗങ്ങളായ ഇഖ്ബാൽ, തമ്പാൻ, വിജയൻ, ഉണ്ണികൃഷ്ണൻ, നിഷാദ്, ഷാജു, അനീഷ്, മുരളി എന്നിവരും ഭാരവാഹികളും പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.