വന്യ ജിവികളുടെ മാംസം ഒമാനിലെക്ക് കടത്തി; മൂന്ന് പേർ അറസ്റ്റിൽ

മസ്കത്ത്: അനധികൃതമായി വന്യ ജിവികളുടെ മാംസം ഒമാനിലെക്ക് കടത്തിയ മൂന്ന് ഒമാൻ പൗരന്മാർ ദോഫാറിൽ അറസ്റ്റിൽ. പരിസ്ഥിതി അതോറിറ്റിയും റോയൽ ഒമാൻ പൊലീസും സംയുക്തമായാണ് നടപടി സ്വീകരിച്ചത്.

അനുമതിയില്ലാതെ രാജ്യത്തെത്തിച്ച വന്യജീവികളുടെ മാംസം ഇവരുടെ കൈവശം കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. സംഭവം വന്യജീവി വ്യാപാര നിയന്ത്രണ നിയമം നമ്പർ 45/2024 പ്രകാരമുള്ള നിയമലംഘനമാണെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. പ്രതികൾക്കെതിരെ നിയമനടപടികൾ പുരഗോമിക്കുകയാണന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - arrest on illegal meat export

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.