Posted On
date_range Updated On
date_range ബുറൈമിയിൽ ലഹരിമരുന്ന് പ്രചാരണം; ഏഷ്യൻ സ്വദേശി പിടിയിൽ
മസ്കത്ത്: സോഷ്യൽ മീഡിയ വഴി ലഹരിമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്ത ഏഷ്യൻ സ്വദേശിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബുറൈമി ഗവർണറേറ്റ് പൊലീസിലെ നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് വിഭാഗമാണ് ഇയാളെ പിടികൂടിയത്.
ലഹരിവസ്തുക്കളുടെ വിൽപനയിലൂടെയും പ്രചാരണത്തിലൂടെയും ലഭിച്ച പണം നിയമവിരുദ്ധമായി വെളുപ്പിക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം അനധികൃത പ്രവർത്തനങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.
ലഹരിവസ്തുക്കളുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളെക്കുറിച്ചോ ലഹരി ഇടപാടുകളെക്കുറിച്ചോ വിവരം ലഭിച്ചാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.