സ്വാതന്ത്ര്യദിന ക്വിസ്: ഒമാനിലെ ആദ്യ വിജയികളെ ​പ്രഖ്യാപിച്ചു

മസ്​കത്ത്​: സ്വാതന്ത്ര്യദിനത്തി​െൻറ ഭാഗമായി ഗൾഫ്​ മാധ്യമം ഫറ ഇൻസ്​റ്റൻറ്​ ഹാൻഡ്​ സാനിറ്റൈസറും, ബാത്ത്​റൂം ഫിറ്റിങ്​സ്​ ബ്രാൻഡായ 'സാനിറ്റാറു'മായി ചേർന്ന്​ സംഘടിപ്പിക്കുന്ന ഫ്രീഡം ക്വിസ്​ മത്സരത്തിലെ ആദ്യദിനത്തിലെ വിജയികളെ പ്രഖ്യാപിച്ചു.  

ശരിയുത്തരം അയച്ചവരിൽനിന്ന്​ തെരഞ്ഞെടുത്ത രണ്ടുപേർക്കാണ്​ സമ്മാനം. സിബിൻ നിസാമുദ്ദീൻ, ഫൈഹ മങ്ങാട്ടിൽ എന്നിവരാണ്​ ആദ്യ ദിനത്തിലെ വിജയികൾ. ഇവർക്ക്​ ഫറ നാഷനൽ ഡിറ്റർജൻറ്​ കമ്പനിയുടെ ഗിഫ്​റ്റ്​ ഹാമ്പറുകളാണ്​ സമ്മാനമായി നൽകുക. ഫ്രീഡം ക്വിസ്​ എന്ന പേരിലുള്ള മത്സരത്തിൽ ഒമാനിലുള്ള വായനക്കാർക്കാണ്​ പ​െങ്കടുക്കാൻ കഴിയുക.

ആഗസ്​റ്റ്​ 15 വരെ ഗൾഫ്​ മാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക്​ www.madhyamam.com സന്ദർശിച്ച്​ ഉത്തരങ്ങൾ നൽകാം. ഒാരോ ദിവസവും രണ്ടുപേർക്ക്​ ഗിഫ്​റ്റ്​ ഹാമ്പറുകൾ നൽകും. ശരിയുത്തരങ്ങൾ അയച്ചവരിൽനിന്ന്​ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക്​ മെഗാസമ്മാനമായി 'സാനിറ്റാർ' സ്​പോൺസർ ചെയ്യുന്ന സാംസങ്​ ഗ്യാലക്​സി എ11 മൊബൈൽ ഫോണും നൽകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.