Posted On
date_range Updated On
date_range 99 കിലോ മയക്കുമരുന്നുമായി നാലു വിദേശികൾ പിടിയിൽ
മസ്കത്ത്: രാജ്യത്തേക്കു കടത്തിയ 99 കിലോ മയക്കുമരുന്ന് റോയൽ ഒമാൻ പൊലീസ് പിടികൂടി. തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്മെന്റ് കോസ്റ്റ് ഗാർഡ് പോലീസുമായി സഹകരിച്ചാണ് മയക്കുമരുന്ന് കടത്ത് തടഞ്ഞത്. സംഭവമായി ബന്ധപ്പെട്ട് ഏഷ്യൻ പൗരത്വമുള്ള നാലു പേരെ അറസ്റ്റ് ചെയ്തു. 50 കിലോഗ്രാം ക്രിസ്റ്റൽ മെത്തും 49 കിലോഗ്രാം ഹാഷിഷും പിടിച്ചെടുത്തു. നിയമനടപടികൾ പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.