പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range 45 കിലോ ഹെറോയിനുമായി നാല് അഫ്ഗാനികൾ പിടിയിൽ
മസ്കത്ത്: 45 കിലോ ഹെറോയിനും സൈക്കോട്രോപിക് ഗുളികകളുമായി നാല് അഫ്ഗാൻ പൗരന്മാർ പിടിയിലായി.
മത്ര ഗവർണറേറ്റിലെ ബീച്ചിൽ നിന്നാണ് പ്രതികൾ പിടിയിലായതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. കടത്താനും ഉപയോഗിക്കാനും ലക്ഷ്യമിട്ടായിരുന്നു മയക്കുമരുന്ന് കൈവശം വെച്ചതെന്നും അധികൃതർ പറഞ്ഞു.
ജനറൽ ഡയറക്ടറേറ്റ് ഫോർ കോംബാറ്റിങ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിയമ നടപടികൾ പൂർത്തിയായിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.