ചന്ദ്രൻ
Posted On
date_range Updated On
date_range സുൽത്താെൻറ കപ്പലിലെ മുൻ മെക്കാനിക് നാട്ടിൽ കോവിഡ് മൂലം മരിച്ചു
മസ്കത്ത്: 22 വർഷം ഒമാെൻറ റോയൽ കപ്പലായ അൽ സഇൗദ്, അൽ സലാമ എന്നിവയിൽ എൻജിൻ മെക്കാനിക്കായി സേവനമനുഷ്ഠിച്ച കാഞ്ഞങ്ങാട് നെല്ലിക്കാട് എം.കെ. ചന്ദ്രൻ(59) നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. 1996 ജോലിയിൽ പ്രവേശിച്ച ചന്ദ്രൻ 2018 വരെ റോയൽ നേവിയുടെ രണ്ട് കപ്പലുകളിലുമായി പ്രവർത്തിച്ചു. ഇന്ത്യൻ നാവിക േസനയിൽ നിന്ന് വിരമിച്ച ശേഷമാണ് റോയൽ നേവിയിൽ സേവനമനുഷ്ഠിച്ചത്.
മുൻ സുൽത്താൻ വിദേശ സന്ദർശനം നടത്തുേമ്പാൾ ഈ കപ്പലുകളും അനുഗമിക്കുമായിരുന്നു. ഭാര്യ: കെ. സരിത(അധ്യാപിക). മക്കൾ: ഡോ. വർഷ ചന്ദ്രൻ, ശിവാംഗി ചന്ദ്രൻ.പരേതനായ നോവലിസ്റ്റ് നെല്ലിക്കാട് കൃഷ്ണൻ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.