പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഇന്ത്യൻ സ്കൂളുകളിൽ വിദേശികൾക്കും പ്രവേശനം നൽകും
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ഈ വർഷവും വിദേശരാജ്യങ്ങളിലെ കുട്ടികൾക്ക് പ്രവേശനം നൽകുമെന്ന് ബോർഡ് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ പ്രവാസികളുടെ കുട്ടികൾക്കുള്ള പ്രവേശനം പൂർത്തിയാക്കിയ ശേഷം സീറ്റുകളുടെ ലഭ്യതക്കനുസരിച്ചായിരിക്കും പ്രവേശനം നൽകുക.
അടുത്ത അധ്യയന വർഷത്തേക്കുള്ള തലസ്ഥാന പ്രദേശത്തെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 21ന് ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകർക്കുള്ള സീറ്റ് അലോട്ട്മെന്റ് മാർച്ച് രണ്ടാംവാരം നടക്കുംമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.