ഐ.സി.എസ് മസ്കത്ത് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് മീറ്റിൽ ഹസൻ സഖാഫ് തങ്ങൾ മുഖ്യപ്രഭാഷണം നിർവഹിക്കുന്നു

‘പ്രവാചകാധ്യാപനങ്ങൾ മാതൃകയാക്കുക’

മസ്കത്ത്: മത ചിഹ്നങ്ങളും ആചാര അനുഷ്ഠാനങ്ങളും ബലി കഴിക്കാതെയും അതിർ വരമ്പുകൾ ലംഘിക്കാതെയും യഥാർഥ വിശ്വാസികൾ മാനവികത ഉയർത്തിപ്പിടിക്കണമെന്നും ഇതര മതാചാരങ്ങളിൽ ഇടകലർന്നുള്ള സൗഹാർദമല്ല മാനവികതയെന്നും ഹസൻ സഖാഫ് തങ്ങൾ പറഞ്ഞു. ‘മാനവികത തിരു നബിയാണ് മാനദണ്ഡം’ എന്ന ശീർഷകത്തിൽ ഐ.സി.എസ് മസ്കത്ത് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് മീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബുബക്കർ ഫലാഹി എൻ.കെ. അധ്യക്ഷത വഹിച്ചു.

അബ്ദുല്ല വഹബി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഹാജി പറമ്പത്ത്, അശ്റഫ് പൊയ്ക്കര, സകരിയ്യ തളിപ്പറമ്പ്, ഹാശിം ഫൈസി, അശ്റഫ് കിണവക്കൽ സംസാരിച്ചു. ബിലാൽ മന്നാനി, കരീം ആനാണ്ടി, അഷ്റഫ് നാദാപുരം, മുഹമ്മദ് വാണിമേൽ, റഫീക് ശ്രീകണ്ഠപുരം, നുസൂർ ചപ്പാരപ്പടവ്, ആരിഫ് പള്ളിയത്ത് , സുഹൈൽ കാളികാവ്, മിദ്‍ലാജ് വലകെട്ട്, ഇസ്മായിൽ ചെറുമോത്ത്, നിഹാൽ കുറ്റ്യാടി, അശ്റഫ് നാദാപുരം തുടങ്ങിയവർ പങ്കെടുത്തു. അബ്ദുല്ല ഹാജി ചാലപ്പുറം ഉപഹാരം കൈമാറി. യൂനുസ് വഹബി വലകെട്ട് സ്വാഗതവും ജാബിർ ടി.പി നന്ദിയും പറഞ്ഞു.

Tags:    
News Summary - ‘Follow the Teachings of the Prophet’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.