മസ്കത്ത്: ‘ഫ്ലൈയിംഗ് ടൈഗർ’ ബ്രാൻഡിന്റെ കുട്ടികൾക്കായുള്ള സൈലഫോൺ കളിപ്പാട്ടം ഉപയോഗിക്കുന്നതിനെതിരെ ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി.പി.എ) കർശന മുന്നറിയിപ്പ് നൽകി. കുട്ടികൾക്ക് ഈ കളിപ്പാട്ടം അപകടകരമായേക്കാമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കായി രൂപകൽപന ചെയ്തിട്ടുള്ള ഒരു മ്യൂസിക്കൽ കളിപ്പാട്ടമാണിത്. ഈ സൈലഫോണിലെ മെറ്റൽ ബാറുകൾ ഉറപ്പിച്ചു നിർത്താൻ ഉപയോഗിച്ചിരിക്കുന്ന ചെറിയ ആണികൾ കുട്ടികൾ കളിക്കുന്നതിനിടയിൽ ഇളകിപ്പോകാൻ സാധ്യതയുണ്ടെന്നും ഇത്തരത്തിൽ ഇളകിപ്പോരുന്ന ആണികൾ ചെറിയ കുട്ടികൾ വിഴുങ്ങാനും അത് വഴി ഗുരുതരമായപ്രശ്നങ്ങൾക്കും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ കളിപ്പാട്ടം കൈവശമുള്ളവർ കുട്ടികൾക്ക് നൽകരുതെന്നും അതോറിറ്റി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.