കോഴിക്കോട്ടേക്ക് 19.99 റിയാലിന് പറക്കാം; പ്രമോഷൻ ഓഫറുമായി സലാം എയർ

മസ്കത്ത്: ഇന്ത്യ, പാകിസ്താൻ, ജി.സി.സി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ സർവിസുമായി ഒമന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. 19.99 റിയാൽ മുതൽ ആണ് പല രാജ്യങ്ങളിലേക്കും ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിതകാലത്തേക്ക് മാത്രമായിരിക്കും ഈ പ്രമോഷൻ ഓഫർ ലഭിക്കുയൈാള്ളുവെന്ന് സലാം എയർ അധികൃതർ അറിയിച്ചു.

19.99 റിയാൽ നിരക്കിന് കീഴിലുള്ള ലക്ഷ്യസ്ഥാനങ്ങളിൽ ഇന്ത്യ, പാകിസ്താൻ, ജി.സി.സി എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളായ കോഴിക്കോട്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, ലാഹോർ, ഇസ്‍ലാമാബാദ്, ദുബൈ, ദമ്മാം എന്നിവയും മറ്റും ഉൾപ്പെടുന്നു.

കൂടാതെ, കെയ്‌റോ (സ്ഫിങ്ക്‌സ് വിമാനത്താവളം), കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് 24.99 റിയാൽ മുതൽ ആരംഭിക്കുന്ന പ്രത്യേക നിരക്കുകളിൽനിന്നും പ്രയോജനം നേടാവുന്നതാണ്. 19.99 റിയാൽ മുതൽ ആരംഭിക്കുന്ന നിരക്കുകളിൽ എയർലൈനിന്റെ ലൈറ്റ് ഫെയർ വിഭാഗത്തിൽ അഞ്ച് കിലോ ഹാൻഡ് ലഗേജ് ​കൊണ്ടുപോകാൻ സാധിക്കും.

ആഗസ്റ്റ് 24 മുതൽ 28 വരെയുള്ള ബുക്കിങ്ങുകൾക്കാണ് ഓഫർ ലഭിക്കുക. ഒക്ടോബർ ഒന്നിനും നവംബർ 30നും ഇടയിൽ യാത്രാ സമയപരിധിയുണ്ട്. ‘ബ്രേക്കിങ് ഫെയേഴ്‌സ്’ കാമ്പയിനിന്റെ ഭാഗമായാണ് പരിമിത കാല ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    
News Summary - Fly to Kozhikode for 19.99 Riyals; Salam Air with promotional offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.