നിർമാണം പുരോഗമിക്കുന്ന ഡാമുകളിലൊന്ന്

വെള്ളപ്പൊക്ക സംരക്ഷണം: സലാലയിൽ ഡാമുകളുടെ നിർമാണം പുരോഗമിക്കുന്നു

മസ്കത്ത്: വെള്ളപ്പൊക്ക സംരക്ഷണത്തിന്‍റെ ഭാഗമായി ദോഫാറിലെ സലാലയിൽ നിർമിക്കുന്ന അണക്കെട്ടുകളുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. സലാലയിലെ വാദി അഡോനാബിന്റെ ഭാഗത്തായാണ് ഡാമിന്‍റെ നിർമാണം നടക്കുന്നത്. 83 ദശലക്ഷം ക്യുബിക് മീറ്ററിലധികം ജലം സംഭരിക്കാനുള്ള ശേഷിയുണ്ട് ഇതിന്. മസ്കത്ത് ഗവർണറേറ്റിലെ വാദി ദേഖ അണക്കെട്ടിന് ശേഷം ഒമാനിലെ രണ്ടാമത്തെ വലിയ ഡാമാണിത്.

റെയ്‌സത്തിലെ വാദി ആനാർ തീരത്താണ് രണ്ടാമത്തെ അണക്കെട്ട് . 16 ദശലക്ഷം ഘനമീറ്റർ ജലം സംഭരിക്കാൻ ശേഷിയുണ്ട്. മലകളിൽനിന്ന് വരുന്ന മഴവെള്ളവും മറ്റും ഇത് സംഭരിക്കും.

ഈ വെള്ളം സലാല തുറമുഖം, റെയ്‌സുത് ഇൻഡസ്ട്രിയൽ സിറ്റി, സലാല ഫ്രീസോൺ എന്നിവിടങ്ങളിലെ ആവശ്യത്തിനായി ഉപയോഗിക്കാൻ സംവിധാനമൊരുക്കുകയും ചെയ്യും.


Tags:    
News Summary - Flood: Construction of dams is progressing in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.