അ​ൽ​ഹം​റ വി​ലാ​യ​ത്തി​ലെ ജ​ബ​ൽ ശ​ർ​ഖി​യ​യി​ൽ മ​റി​ഞ്ഞ ബ​സ്

അൽഹംറയിൽ ബസ് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. 14 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അൽഹംറ വിലായത്തിലെ ജബൽ ശർഖിയയിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ടവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ റോയൽ ഒമാൻ പൊലീസ് പുറത്തുവിട്ടിട്ടില്ല. 19 യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടതെന്ന് ആർ.ഒ.പി അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. 

Tags:    
News Summary - Five killed in bus overturn in Alhamra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.