മസ്കത്ത്: ആരോഗ്യ കേന്ദ്രത്തിൽ അതിക്രമം കാണിക്കുകയും സംഭവത്തിന്റെ വിഡിയോ പ്രചരിപ്പിക്കുകയും ചെയ്ത അഞുപേർ അറസ്റ്റിൽ. തെക്കൻ ശർഖിയ ഗവർണറേറ്റിലെ റാസ് അൽ ഹദ്ദ് ഹെൽത്ത് സെന്ററിൽ മെഡിക്കൽ ഉപകരണങ്ങൾ നശിപ്പിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത അഞ്ചു പൗരന്മാരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തതു. രോഗികൾക്ക് ഉപയോഗിക്കേണ്ട ഉപകരണങ്ങൾ തകർക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തതോടൊപ്പം അതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയുമായിരുന്നു. ആരോഗ്യപരിചരണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നതായി വീഡിയോയിൽ വ്യക്തമായതിനെ തുടർന്ന് അധികൃതർ ഉടൻ നടപടി സ്വീകരിച്ചുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.