പിടിച്ചെടുത്ത ബോട്ടും വലകളും
Posted On
date_range Updated On
date_range മത്സ്യബന്ധന നിയമലംഘനം: നാലുപേർ അറസ്റ്റിൽ
മസ്കത്ത്: മത്സ്യബന്ധന നിയമം ലംഘിച്ചതിന് നാലുപേരെ അറസ്റ്റ് ചെയ്തു. ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു. ദോഫാർ ഗവർണറേറ്റിലെ ഫിഷറീസ് കൺട്രോൾ ടീമാണ് താഖാ വിലായത്തിൽനിന്ന് ബോട്ട് പിടിച്ചെടുത്തത്.
നിരോധിത മേഖലയിൽ അനധികൃത വല ഉപയോഗിച്ചായിരുന്നു ഇവർ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നത്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ദോഫാർ ഗവർണറേറ്റിലെ കൃഷി, മത്സ്യബന്ധനം, ജലവിഭവ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.