വാലി മത്സ്യ-പച്ചക്കറി കച്ചവടക്കാരെ സന്ദർശിച്ചു
മസ്കത്ത്: മത്രയിലെ പുതിയ മത്സ്യ മാർക്കറ്റിൽ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുന്നു. ഇൗമാസം 26ന് പുതിയ മാർക്കറ്റ് പ്രവർത്തനമാരംഭിക്കും. ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങ് പിന്നീടായിരിക്കും. നിലവിലെ മാർക്കറ്റ് സന്ദർശിച്ച മത്ര വാലിയും മുനിസിപ്പൽ അഫയേഴ്സ് കമ്മിറ്റി ചെയർമാനുമായ സയ്യിദ് അഹമ്മദ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദി വ്യാപാരികളുമായി നടത്തിയ ചർച്ചയിലാണ് 26ാം തീയതി മുതൽ പുതിയ മാർക്കറ്റിലേക്ക് മാറുന്ന വിഷയത്തിൽ തീരുമാനമായത്. പുതിയ മാർക്കറ്റിലെ വിവിധ സൗകര്യങ്ങളും അദ്ദേഹം പരിശോധിച്ചു.
കച്ചവടക്കാരുടെ ആശങ്കകളും അദ്ദേഹം കേട്ടു. സമ്പദ്വ്യവസ്ഥക്കും ടൂറിസം മേഖലക്കും പ്രയോജനം ചെയ്യുന്ന തരത്തിൽ മാർക്കറ്റിെൻറ നിലവാരമുയർത്തിയ മസ്കത്ത് നഗരസഭക്കും നിക്ഷേപമിറക്കിയ കമ്പനികൾക്കും വാലി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.