മസ്കത്ത്: തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം. ബോഷറിലെ അൽ മുനാ മേഖലയിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. വിവരമറിഞ്ഞ് ബോഷറിലെ സിവിൽ ഡിഫൻസ് സെൻററിൽനിന്നുള്ള ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി. ആർക്കും പരിക്കില്ലാതെ വിജയകരമായി തീയണക്കാൻ സാധിച്ചതായി അധികൃതർ ട്വിറ്ററിൽ അറിയിച്ചു. സ്ഥാപനങ്ങളും കരാറുകാരും തൊഴിലാളികൾക്കുള്ള താമസ സ്ഥലങ്ങൾ സിവിൽ പ്രൊട്ടക്ഷൻ വകുപ്പിെൻറ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമാണ് നിർമിക്കേണ്ടതെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.