റെയ്സുത്ത് സിമന്റ് കമ്പനി
മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ സിമന്റ് ഉത്പാദകരായ റെയ്സുത്ത് കമ്പനിയുടെ മുൻ.സി.ഇ. അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് 50 ദശലക്ഷം റിയാൽ പിഴ. പബ്ലിക് ട്രേഡ് കമ്പനിയായ റെയ്സുത്ത് സിമന്റിന്റെ മുൻ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നിരവധി കുറ്റങ്ങൾ കൃത്യങ്ങൾ തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിധി.
കഴിഞ്ഞവർഷം ഒക്ടോബർ 16ന് ഫയർ ചെയ്ത കേസിന്റെ വിധിയാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. കമ്പനിയുടെ മുൻ സി.ഇ.ഒ, എക്സിക്യൂട്ടിവ് മാനേജ്മെന്റ് അംഗങ്ങൾ, ഡയറക്ടർ ബോർഡ് ചെയർമാൻ തുടങ്ങിയവർ 2018 മുതൽ 2022 വരെ കാലഘട്ടത്തിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തിയതായി കണ്ടെത്തിയത്.
മസ്കത്ത് അപ്പീൽ കോർട്ടിന്റെ ക്രിമിനൽ വിഭാഗമാണ് വിവിധ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 50,140,416 റിയാൽ റെയ്സുത്ത് സിമന്റ് കമ്പനിക്ക് നഷ്ടപരിഹാരമായി നൽകണം. കോടതി വിധി ഉടൻ നടപ്പാക്കണമെന്ന് റെയ്സുത്ത് സിമന്റ് കമ്പനിയുടെ ഓഹരി ഉടമകൾ ആവശ്യപ്പെട്ടു.
റെയ്സുത്ത് സിമന്റ് കമ്പനി മുൻ മേധാവികൾെക്കതിരെയുള്ള കോടതിവിധി ഒമാനിലെ കമ്പനികളുടെ ചരിത്രത്തിലെ വഴിത്തിരിവായിരിക്കും. ഇത് ഭാവിയിൽ കോർപറേറ്റ് കമ്പനികളുടെ ഇടപാടുകൾ കണിശമായി പരിശോധിക്കുന്നതിന്റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നത്. റെയ്സുത്ത് സിമന്റ് കമ്പനിയുടെ സുതാര്യത ഉറപ്പു വരുത്താനും കോടതി വിധി സഹായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.