‘കോംറ’ കോളജ് ഓഫ് എൻജിനീയറിങ്​ കാമ്പസിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനത്തിൽനിന്ന്​

നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ചിത്ര പ്രദർശനം

മസ്കത്ത്​: നാഷണൽ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ ‘മാനിഫെസ്റ്റേഷൻ’ എന്നപേരിൽ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. കോളജ് ഓഫ് എൻജിനീയറിങ്​ കാമ്പസിൽ ഫോട്ടോഗ്രഫി ക്ലബ് ‘കോംറ’ ആണ്​ പ്രദർശനം സംഘടിപ്പിച്ചത്​.

സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെ സാംസ്കാരിക അണ്ടർസെക്രട്ടറി സയ്യിദ് സഈദ്​ ബിൻ സുൽത്താൻ അൽ ബുസൈദിയുടെ മേൽനോട്ടത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.

96 ഫോട്ടോഗ്രാഫർമാരിൽ നിന്നായി 343 എൻട്രികൾ ആയിരുന്നു ലഭിച്ചിരുന്നത്​. അതിൽ 32 സൃഷ്ടികൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത്​ എക്സിബിഷനിൽ പ്രദർശിപ്പിച്ചു. ഗാലിബ് അൽ ഹദാബി, അഹദ് അൽ അലവി, അൽ യഖ്ദാൻ അൽ ദർമാക്കി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Tags:    
News Summary - Film exhibition at National University of Science and Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.