സലാല: തിരുവോണദിനമായ സെപ്റ്റംബർ അഞ്ചിന് തനത് നാടൻ ശൈലിയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് ഫാസ് അക്കാദമി ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് നാല് മുതൽ അഞ്ചാം നമ്പറിലെ നാസർ ക്ലബിലെ ഫാസ് അക്കാദമി മൈതാനിയിലായിരിക്കും പരിപാടി. ഓണച്ചന്ത, ഓണലേലം, മെഗാ തിരുവാതിര, ചെണ്ടമേളം തുടങ്ങിയ പരിപാടികളോടെ വിപുലമായ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിവരുന്നതായി ജംഷാദ് അലി പറഞ്ഞു. ഇതിനായി സാധനങ്ങൾ നാട്ടിൽ നിന്നെത്തിക്കൊണ്ടിരിക്കുകയാണ്. ഉറിയടി, ചട്ടിയടി, റൊട്ടി കടി, ചാക്കിലോട്ടം തുടങ്ങി 17ലധികം മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. മെഗാ തിരുവാതിരയിൽ അമ്പതോളം പേർ ചുവടുവെക്കും. വിവിധ കലാസാംസ്കാരിക കൂട്ടായ്മകളുമായി ചേർന്നാണ് അക്കാദമി പരിപാടി സംഘടിപ്പിക്കുന്നത്. സനാതനൻ പരിപാടി ഉദ്ഘാടനം ചെയ്യും.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണം. മുഴുവൻ പ്രവാസികളെയും കുടുംബങ്ങളെയും വ്യത്യസ്തമായ ഈ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിയംഗങ്ങളായ അമീർ കല്ലാച്ചി, ഹാഷിം മുണ്ടേപ്പാടം, അനിൽകുമാർ, സുനിജ ഹാഷിം എന്നിവർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.