മസ്കത്ത്: 24 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് തൃശൂര്‍ തൃപ്രയാര്‍ സ്വദേശിയായ സുലൈമാന്‍ മാസ്റ്റര്‍ നാട്ടിലേക്ക് മടങ്ങുന്നു. നാഷനല്‍ യൂനിവേഴ്സിറ്റി കോളജില്‍ മെക്കാനിക്കല്‍ വിഭാഗം െലക്ചറര്‍ ആയി ജോലി ചെയ്യുകയായിരുന്നു. 1998ൽ ആണ് ഒമാനിലെത്തുന്നത്.
ആദ്യം യു.എ.ഇയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നാണ് ഒമാനിലെത്തുന്നത്. കൊല്ലം ടി.കെ. കോളജ് ഓഫ് എന്‍ജിനീയറിങ് ഉള്‍പ്പെടെ കേരളത്തിലെ സര്‍ക്കാര്‍-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ച ശേഷമാണ് പ്രവാസം ആരംഭിക്കുന്നത്.
സുലൈമാന്‍ മാസ്റ്റര്‍ക്ക് ഐ.സി.എഫ് ഹെയ്ല്‍ യൂനിറ്റും മര്‍കസ് ഒമാന്‍ കമ്മിറ്റിയും യാത്രയയപ്പ് നല്കി. ഐ.സി.എഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി മെമന്റോ സമ്മാനിച്ചു.
കുഞ്ഞാമു മാസ്റ്റര്‍, റഫീഖ് ധര്‍മടം, നിഷാദ് ഗൂബ്ര, ജാഫര്‍ ഓടത്തോട്, ജാഫര്‍ സഅദി, സുലൈമാന്‍ മുസ്ലിയാര് കക്കടിപ്പുറം, ഇബ്റാഹിം സഅദി, യുസുഫ് ബാഖവി, സകരിയ്യ സഅദി തുടങ്ങിയവര്‍ പങ്കെടുത്തു. ഫാറൂഖ് സഖാഫി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.