മസ്കത്ത്: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ബദര്‍ അല്‍ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് വിഭാഗം തലവനും ലയണ്‍സ് ക്ലബ് ഒമാന്റെ എന്‍.ആര്.ഐ ഡിവിഷന് ചാര്‍ട്ടേഡ് ട്രഷററുമായ കെ.ഒ. ദേവസിക്ക് ലയണ്‍സ് ക്ലബ് എന്‍.ആര്.ഐ യാത്രയയപ്പു നല്കി. രണ്ടു പതിറ്റാണ്ടുകാലം ആതുരസേവനരംഗത്ത് ദേവസി നല്കിയ സേവനങ്ങളെ കുറിച്ച് യോഗത്തിൽ അധ്യക്ഷതവഹിച്ച് സംസാരിച്ച പ്രസിഡന്റ് ലയണ്‍ സിദ്ദീഖ് സംസാരിച്ചു.
പ്രവാസി സമൂഹവുമായി എല്ലാ സമയത്തും മികച്ച ആത്മബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയാണ് ദേവസിയെന്ന് ജനറല്‍ സെക്രട്ടറി ലയണ്‍ അബ്രഹാം തനങ്ങാടന്‍ പറഞ്ഞു. ലയണ്‍ അബ്ദുല്‍ കാസിം റഹിം, ലയണ്‍ അനീഷ് കടവില്‍, ലയണ്‍ ഷഹീര്‍ അഞ്ചല്‍, ലയണ്‍ ബോണി അബ്രഹാം, ലയണ്‍ ജിജോ കടന്തോട്ട്, ലയണ്‍ എ എം ബഷീര്‍, ലയണ്‍ അബ്ദുള്ള മുരിക്കന്തോടി, ലയണ്‍ ലിജിഹാസ് ഹുസൈന്, ലയണ്‍ മുഹമ്മദലി ഒ കെ, ലയണ്‍ ഷബീര്‍ പരുച്ചാലില് എന്നിവര്‍ സംസാരിച്ചു. ലയണ്‍സ് ക്ലബ് രൂപീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഒരു സാധാരണ പ്രവര്‍ത്തകനായി ക്ലബിനുവേണ്ടി ഇനിയും ഒട്ടേറെ കാര്യങ്ങള്‍ തനിക്കു ചെയ്യാന്‍ ഉണ്ടായിരുന്നുവെങ്കിലും പാതി വഴിയില്‍ ക്ലബില്‍നിന്നും പോകുന്നു. എങ്കിലും നിഴലായി തന്റെ സാന്നിധ്യം ക്ലബില്‍ തുടര്‍ന്നും ഉണ്ടാകുമെന്നും ദേവസി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.