Posted On
date_range Updated On
date_range മോഹൻദാസിന് യാത്രയയപ്പ് നൽകി
ബുറൈമി: മൂന്നു പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഫിഷ് മാർക്കറ്റ് ജീവനക്കാരനായിരുന്ന മലപ്പുറം തെയ്യാല സ്വദേശി കൈതക്കാട്ടിൽ മോഹൻദാസിന് (സുനി ) ഫിഷ് മാർക്കറ്റ് ചാരിറ്റബിൾ ട്രസ്റ്റ് യാത്രയയപ്പ് നൽകി. പ്രകാശ് കളിച്ചാത്ത് അധ്യക്ഷത വഹിച്ചു. ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹാദരം എക്സിക്യൂട്ടിവ് മെംബർ എ.കെ. രാജൻ കൈമാറി. കാദർ ബി.പി അങ്ങാടി പൊന്നാടയണിയിച്ചു. ബാബു തിരൂർ സ്നേഹസമ്മാനം നൽകി. തുടർന്ന് സംസാരിച്ച സുനി തന്റെ നന്ദിയും കടപ്പാടും ട്രസ്റ്റിനെ അറിയിച്ചു. ബഷീർ ചെമ്പ്ര സ്വാഗതം പറഞ്ഞു. ഷൈനിയാണ് മോഹൻദാസിന്റെ ഭാര്യ. മക്കൾ: ഷിഹിൽ, അഭിനവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.