മസ്കത്ത്: ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രാലയം സംഘടിപ്പിക്കുന്ന ഫാളിങ് വാൾസ് ലാബ് ഒമാൻ 2022 മത്സരത്തിന്റെ രജിസ്ട്രേഷൻ സമയപരിധി സെപ്റ്റംബർ അഞ്ചുവരെ നീട്ടി. ജർമനിയിലെ ഫാളിങ് വാൾസ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് മത്സരം. പങ്കെടുക്കുന്നവർ ഗവേഷണ പ്രോജക്ടിന്റെയോ സംരംഭകത്വത്തിന്റെയോ സാമൂഹിക സംരംഭത്തിന്റെയോ ആശയം മൂന്ന് മിനിറ്റിൽ അവതരിപ്പിക്കണം. ഇന്നും ലോകത്ത് പ്രസക്തമായ ആശയങ്ങൾ ഇംഗ്ലീഷിലാണ് അവതരിപ്പിക്കേണ്ടത്. തുടർച്ചയായ ഏഴാം വർഷമാണ് മത്സരം സംഘടിപ്പിക്കുന്നത്.
ശാസ്ത്രത്തിലും സമൂഹത്തിലും സ്വാധീനം ചെലുത്താനുള്ള പ്രോജക്ടിന്റെ സാധ്യതയെക്കുറിച്ച് അക്കാദമിക് മേഖലകളിലെ വിദഗ്ധർ, ഗവേഷണ സ്ഥാപനങ്ങൾ, ബിസിനസുകാർ എന്നിവരടങ്ങുന്ന ജൂറിക്ക് മുന്നിലായിരിക്കും അവതരിപ്പിക്കുക. സെപ്റ്റംബർ 19നാണ് മത്സരം. ഒമാനിൽനിന്നുള്ള വിജയി നവംബർ എട്ടിന് ജർമനിയിലെ ബെർലിനിൽ നടക്കുന്ന ലാബ് ഫിനാലെയിൽ പങ്കെടുക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ, സംരംഭകർ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ എന്നിവർ https://falling-walls.com/lab/apply/oman-2/ എന്ന ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.