ര​മ്യ ഹ​രി​ദാ​സ് എം.​പി​ക്ക്​ ന​ൽ​കി​യ സ്വീ​ക​ര​ണം ഒ.​ഐ.​സി.​സി ഒ​മാ​ന്‍ ദേ​ശീ​യ പ്ര​സി​ഡ​ന്റ്

സ​ജി ഔ​സേ​ഫ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

പ്രവാസികള്‍ കേരള സമ്പദ്ഘടനയുടെ നട്ടെല്ല് -രമ്യ ഹരിദാസ് എം.പി

മ​സ്‌​ക​ത്ത്: കേ​ര​ള​ത്തി​ന്റെ സ​മ്പ​ദ്ഘ​ട​ന​യെ താ​ങ്ങി​നി​ര്‍ത്തു​ന്ന​ത് പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​ണെ​ന്ന്​ ര​മ്യാ ഹ​രി​ദാ​സ് എം.​പി പ​റ​ഞ്ഞു. ഒ​മാ​ന്‍ ഒ.​ഐ.​സി.​സി ന​ല്‍കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

പാ​ര്‍ല​മെ​ന്റി​ന​ക​ത്തും പു​റ​ത്തും സാ​ധാ​ര​ണ​ക്കാ​ര്‍ക്കു​വേ​ണ്ടി ശ​ബ്ദി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​യാ​ണ് ര​മ്യ ഹ​രി​ദാ​സ് എം.​പി​യെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത്​ ഒ.​ഐ.​സി.​സി ഒ​മാ​ന്‍ ദേ​ശീ​യ പ്ര​സി​ഡ​ന്റ് സ​ജി ഔ​സേ​ഫ് പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി/​ഇ​ന്‍കാ​സ് ഗ്ലോ​ബ​ല്‍ ചെ​യ​ര്‍മാ​ന്‍ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍ അ​വാ​ര്‍ഡ് ജേ​താ​വാ​യ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള​യെ യോ​ഗം പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു. കെ.​പി.​സി.​സി അം​ഗം പാ​ള​യം പ്ര​ദീ​പ്, മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ​ന്‍.​ഒ. ഉ​മ്മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ഒ.​ഐ.​സി.​സി​യു​ടെ ദേ​ശീ​യ, റീ​ജ​ന​ല്‍, ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ക​രും പ​ങ്കെ​ടു​ത്തു.

സ​ലീം മു​തു​വ​മ്മേ​ല്‍, റെ​ജി തോ​മ​സ്, മാ​ത്യു മെ​ഴു​വേ​ലി, ബി​നീ​ഷ് മു​ര​ളി, നി​യാ​സ് ചെ​ണ്ട​യാ​ട്, അ​ഡ്വ. എം.​കെ. പ്ര​സാ​ദ്, സ​മീ​ര്‍ ആ​ന​ക്ക​യം, റി​സ്വി​ന്‍, റെ​ജി പു​ന​ലൂ​ര്‍, മ​റി​യാ​മ്മ തോ​മ​സ്, അ​ബ്ദു​ൽ ക​രീം, റെ​ജി ഇ​ടി​ക്കു​ള, സ​ജി ച​ങ്ങ​നാ​ശ്ശേ​രി, വൈ. ​ജോ​ണ്‍സ​ന്‍, അ​ജോ ക​ട്ട​പ്പ​ന, മോ​നി​ഷ്, ദി​നു, അ​ജ്മ​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി, സ​ത്താ​ര്‍, ഹ​രി​ലാ​ല്‍, ഷാ​ന​വാ​സ്, സി​റാ​ജ്, റി​ലി​ന്‍ മാ​ത്യു, കി​ഫി​ല്‍, വ​നി​ത​വി​ഭാ​ഗം നേ​താ​ക്ക​ളാ​യ ബീ​നാ രാ​ധാ​കൃ​ഷ്ണ​ന്‍, മും​താ​സ്, ഫാ​ത്തി​മ മൊ​യ്തു തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ന്ദു പാ​ല​ക്ക​ല്‍ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് കു​ട്ടി ഇ​ട​ക്കു​ന്നം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Expatriates are the backbone of Kerala's economy: Ramya Haridas P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.