മുതിർന്നവരുടെ വിഭാഗത്തിൽ ഒന്നാമതെത്തിയ ഷൈമ ഷിയാസിന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസ് ഉപഹാരം നൽകുന്നു
മസ്കത്ത്: ഗൾഫ് മാധ്യമം ഫുഡ്ലാൻഡ്സ് റസ്റ്റാറൻറുമായി ചേർന്ന് സംഘടിപ്പിച്ച അലങ്കാര കേക്ക് മത്സരം ആവേശമായി. ശനിയാഴ്ച വൈകീട്ട് നാലിനാരംഭിച്ച മത്സരത്തിൽ രണ്ട് വിഭാഗങ്ങളിലായി 30 പേരാണ് മാറ്റുരച്ചത്. വിൻറർ, ന്യൂഇയർ എന്നിവയായിരുന്നു വിഷയങ്ങൾ. രണ്ട് മണിക്കൂറിനൊടുവിൽ പെൻഗ്വിൻ, മഞ്ഞുമൂടിയ വൃക്ഷലതാദികൾ, മഞ്ഞുകാല ആഘോഷങ്ങൾ തുടങ്ങിയവയെല്ലാം മധുരമൂറുന്ന അലങ്കാരങ്ങളായി കേക്കുകളിൽ പുനർജനിച്ചു. ഒരു മണിക്കൂറോളം നീണ്ട വിധിനിർണയത്തിനൊടുവിലാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. 19 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ഷൈമ ഷിയാസ്, ജിയ, ഷിർലി റെജോ എന്നിവർക്കാണ് ആദ്യ മൂന്ന് സമ്മാനങ്ങൾ ലഭിച്ചത്. 18 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ റയ്യാൻ നിയാസിനാണ് ഒന്നാം സ്ഥാനം. അമീന റഷാ റഫാത്ത്, ആയിഷ നെച്ചോളി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. പൂർണിമ സുബ്രഹ്മണ്യൻ, റുബീന ഇബ്രാഹീം, ഫുഡ്ലാൻഡ്സ് ഷെഫ് നാരായൺ സ്വാമി എന്നിവർ വിധികർത്താക്കളായിരുന്നു. ഷർസീന റാഫി, വിപിൻ (ഫുഡ്ലാൻഡ്സ്) എന്നിവരായിരുന്നു അവതാരകർ.
ഗൾഫ് മാധ്യമം റെസിഡൻറ് മാനേജർ ഷക്കീൽ ഹസൻ, റോയൽ ഫോർഡ് കൺട്രി മാനേജർ സജീർ കെ.ടി.കെ, റോയൽ മാർക്ക് അസി. മാനേജർ മുഹ്സിൻ, ഫുഡ്ലാൻഡ്സ് റസ്റ്റാറൻറ് എം.ഡി സമീർ അഹമ്മദ്, പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസ്, ഒാപറേഷൻസ് വിഭാഗം മേധാവി ബിനോയ് സൈമൺ വർഗീസ് എന്നിവർ ജേതാക്കൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ പെങ്കടുത്ത എല്ലാവർക്കും പ്രത്യേക ഉപഹാരങ്ങളും നൽകി. ഗൾഫ് മാധ്യമം ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഷൈജു സലാഹുദ്ദീനും സംബന്ധിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും പെങ്കടുത്തവർക്കുള്ള ഉപഹാരങ്ങൾ റോയൽ ഫോർഡുമാണ് സ്പോൺസർ ചെയ്തത്. ഒമാനിലെ പ്രമുഖ ഭക്ഷ്യോൽപന്ന വിതരണ സ്ഥാപനമായ റോയൽ മാർക്കായിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.