സലാല: ഐ.എം.ഐ സലാല വനിത വിഭാഗം സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. ‘സദാചാരം സ്വാതന് ത്ര്യമാണ്’ എന്ന തലക്കെട്ടിൽ നടന്ന കാമ്പയിെൻറ സമാപനമായിട്ടാണ് സെമിനാർ സംഘടിപ്പ ിച്ചത്. ഏതൊരു കാര്യവും സുഗമമായി നടക്കാൻ ചില നിയമങ്ങളും ചട്ടങ്ങളും അനിവാര്യമാണ് എന്നതുപോലെ വ്യക്തി-കുടുംബ -സാമൂഹിക ജീവിതം സുരക്ഷിതവും സ്വതന്ത്രവുമാവാൻ ധാർമിക സദാചാര നിയമങ്ങൾ അനിവാര്യമാണെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. വർധിക്കുന്ന ധാർമിക- സദാചാര മൂല്യ നിരാസം കുടുംബത്തിെൻറ കെട്ടുറപ്പിനെയും സമൂഹത്തിലെ സ്വൈര ജീവിതത്തേയും ദോഷകരമായി ബാധിച്ചുവെന്നതിന് നിത്യേനയുള്ള വാർത്തകൾ സാക്ഷിയാണ്. അതിനാൽ, കെട്ടുറപ്പുള്ള ഒരു സമൂഹനിർമിതിക്ക് ധാർമിക സദാചാരപാലനം അനിവാര്യമാണെന്ന് സെമിനാർ വിലയിരുത്തി. ഐ.എം.ഐ ഹാളിൽ നടന്ന പരിപാടിയിൽ വനിത വിഭാഗം പ്രസിഡൻറ് ഉമ്മുൽ വാഹിദ അധ്യക്ഷത വഹിച്ചു.
സബിദ റസാഖ് വിഷയം അവതരിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി ഹൃദ്യ എസ്. മേനോൻ, വെൽഫെയർ ഫോറം കേന്ദ്ര സമിതി അംഗം ശഹനാസ് മുസമ്മിൽ, സഞ്ജു ജോഷി, റജീന എന്നിവർ സംസാരിച്ചു. ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു കലയുടെ കവിത പാരായണവും, വനിത പ്രവർത്തകരുടെ കാമ്പയിൻ ഗാനാലാപനവും സദസ്സിന് ഹൃദ്യമായിരുന്നു. കാമ്പയിനോടനുബന്ധിച്ച് നടത്തിയ പ്രബന്ധ മത്സര വിജയികൾക്കുള്ള സമ്മാനദാനം ബിന്ദു ഗോപാലകൃഷ്ണൻ നിർവഹിച്ചു. മദീഹ ഹാരിസ് സ്വാഗതവും ആയിശ അൻസാർ നന്ദിയും പറഞ്ഞു. സജ്ന അബ്ദുല്ലയായിരുന്നു അവതാരക. സെമിനാറിെൻറ മൈക്ക് ഓപറേറ്റർ മുതൽ കാമറ വരെ വനിതകളാണ് നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.