സലാല: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി സലാലയിൽ മരണപ്പെട്ടു. ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശി പൂവത്തും കടവിൽ മുരളീധരനാണ് (67) സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ മരണപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇവിടെ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 45 വർഷമായി ഒമാനിലുള്ള ഇദ്ദേഹം സലാല ഇൻറർനാഷനൽ സ്കൂളിെൻറ ചെയർമാനായിരുന്നു. ഭാര്യ: സത്യ മുരളി, മക്കൾ പ്രശാന്ത്, അമിത്.
കോവിഡ് ബാധിച്ച് ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയും ഒരു മകനും സലാലയിലുണ്ട്. മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.