മസ്കത്ത്: ഒമാൻ പരിസ്ഥിതി സുസ്ഥിരത സമ്മേളനത്തിന്റെ ആദ്യ പതിപ്പിന് തുടക്കമായി. സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം ബിൻ താരിഖ് അൽ സഈദ് ഉദ്ഘാടനം ചെയ്തു. വിവിധ പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിന് ഫലപ്രദമായ പരിഹാരങ്ങളിൽ എത്തിച്ചേരുന്നതിൽ ശാസ്ത്രീയ ഗവേഷണത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് പരിസ്ഥിതി അതോറിറ്റി ചെയർമാൻ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ മേഖലയിലെ എല്ലാ ഭാവി വെല്ലുവിളികളെയും തരണം ചെയ്യുന്നതിനായി മറ്റ് അംഗരാജ്യങ്ങളുമായി സഹകരണം തുടരാൻ ഒമാൻ ആഗ്രഹിക്കുന്നുവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) പ്രസിഡന്റ് പറഞ്ഞു. സംയോജിത മാനേജ്മെന്റ്, അന്താരാഷ്ട്ര സമ്പ്രദായങ്ങളും അനുഭവങ്ങളും, പരിസ്ഥിതി നിയമനിർമാണം, വായുവിന്റെ ഗുണനിലവാരം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്യും. 25 രാജ്യങ്ങളിൽ നിന്നായി നാനൂറോളം പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന യൂത്ത് ഇക്കോത്തണിൽ നൂറോളം പേരും സംബന്ധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.