മസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം ഏറ്റവും ചെറിയ യാത്രക്കായി മസ്കത്തിലെത്തി. എമിറേറ്റ്സ് എയർലൈൻസിെൻറ എ380 വിമാനമാണ് ഞായറാഴ്ച രാവിലെ 9.35 ഒാടെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. എമിറേറ്റ്സിെൻറ ഒമാനിലേക്കുള്ള സർവിസിെൻറ 25ാം വാർഷികാഘോഷത്തിെൻറ ഭാഗമായിട്ടായിരുന്നു ഇൗ പ്രത്യേക സർവിസ്.
മസ്കത്തിൽനിന്ന് 12.05ന് പുറപ്പെട്ട വിമാനം ഉച്ചക്ക് 1.10ഒാടെ തിരികെ ദുബൈയിലെത്തി. ഒമാനി പൗരൻ ക്യാപ്റ്റൻ മുസല്ലിം അൽ ദാവൂദിയായിരുന്നു എ 380െൻറ ക്യാപ്റ്റൻ. യു.എ.ഇ പൗരനായ നാസർ അബ്ദുല്ല അൽ ഉവൈസ് ആയിരുന്നു ഫസ്റ്റ് ഒാഫിസർ. പരമ്പരാഗത രീതിയിൽ വാട്ടർ സല്യൂേട്ടാടെയാണ് വിമാനത്തെ സ്വീകരിച്ചത്. എമിറേറ്റ്സ് കമേഴ്സ്യൽ ഒാപറേഷൻസ് സെൻറർ ഡിവിഷനൽ സീനിയർ വൈസ് പ്രസിഡൻറ് ശൈഖ് മാജിദ് അൽ മുഅല്ലയുടെ നേതൃത്വത്തിലുള്ള വി.െഎ.പി പ്രതിനിധി സംഘത്തെ ഒമാൻ വിമാനത്താവള മാനേജ്മെൻറ് കമ്പനി പ്രതിനിധികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.