ഖത്തർ അമീറിന് ഒമാനിൽ ഉജ്ജ്വല വരവേൽപ്പ്

മസ്കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിൽ എത്തിയ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിക്ക് ഉജ്ജ്വല വരവേൽപ്പ്. റോയൽ എയർപോർട്ടിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തിയാണ് അമീറിനെയും പ്രതിനിധി സംഘത്തേയും സ്വീകരിച്ചത്. ഔദ്യോഗിക സ്വീകരണത്തിന് ശേഷം അൽ ആലം കൊട്ടാരത്തിൽ സുൽത്താനും അമീറും ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. അമീറിനും പ്രതിനിധ സംഘത്തിനും ആശംസകൾ അറിയിച്ച സുൽത്താൻ സന്തോഷകരമായ താമസം നേരുകയും ചെയ്തു. ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും അമീർ സുൽത്താന് നന്ദിയും അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, ധാരണ, സാഹോദര്യം എന്നിവയിലെ ബന്ധങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.പങ്കാളിത്തം, നിക്ഷേപം എന്നീ മേഖലകളെ കുറിച്ചും അവ പ്രോത്സാഹിപ്പിക്കുന്നതിന് ലഭ്യമായ അവസരങ്ങളും ഇരു നേതാക്കളും അവലോകനം ചെയ്തു.​പ്രാദേശിക അന്തദേശിയ വിഷയങ്ങളിൽ ഇരുവരും കാഴ്ചപാടുകളും​ കൈമാറി.


അമീറിനെ സ്വീകരിക്കാൻ സുൽത്താനൊപ്പം പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിക് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി (മിഷൻ ഓഫ് ഓണർ തലവൻ) സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ഖത്തറിലെ ഒമാൻ അംബാസഡർ സയ്യിദ് അമ്മാർ ബിൻ അബ്ദുല്ല അൽ ബുസൈദി, ഒമാനിലെ ഖത്തർ അംബാസഡർ ശൈഖ് മുബാറക് ബിൻ ഫഹദ് ആൽഥാനി, മിഷൻ ഓഫ് ഓണർ അംഗങ്ങൾ മസ്കത്തിലെ ഖത്തർ എംബസി അംഗങ്ങൾ എന്നിവരും പ​​ങ്കെടുത്തു.

ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജോൻ ബിൻ ഹമദ് ആൽഥാനി,അമീറിന്റെ ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, ധനകാര്യ മന്ത്രിയും ഒമാനി-ഖത്തർ സംയുക്ത സമിതി തലവനുമായ അലി ബിൻ അഹമ്മദ് അൽ ഖുവാരി,സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ ഹമദ് ആൽഥാനി,കായിക യുവജനകാര്യ മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ആൽ ഥാനി,വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി,അമീരി ദിവാനിലെ പഠന ഗവേഷണ വകുപ്പ് ഡയറക്ടർ സാദ് ബിൻ നാസർ അൽ കാബി, ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ മുഹമ്മദ് സെയ്ഫ് അൽ സ്വവൈദി,ഒമാനിലെ ഖത്തർ അംബാസഡർ ഷെയ്ഖ് മുബാറക് ബിൻ ഫഹദ് ആൽഥാനി,വിദേശകാര്യ മന്ത്രാലയത്തിലെ ജി.സി.സി കാര്യ വകുപ്പ് ഡയറക്ടർ അംബാസഡർ അബ്ദുല്ല ബിൻ സെയ്ഫ് അൽ മൻസൂരി എന്നിവരടങ്ങുന്ന ഉന്നത സംഘമാണ് അമീറനെ അനുഗമിക്കുന്നത്. അമീറിന്റെ സന്ദർശനത്തന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ സഹകരണ കരാറുകളിലും ധാരണ പത്രങ്ങളിലും ഒപ്പുവെക്കും.ഒമാനിലെ മന്ത്രിമാരുമായും ഉന്നതതല ഉദ്യോഗസ്ഥരുമായും ഖത്തർ സംഘം കൂടിക്കാഴ്ചയും നടത്തും

Tags:    
News Summary - Emir of Qatar in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.