മസ്കത്ത്: പെരുന്നാൾ അവധി ദിവസങ്ങളിൽ മസ്കത്തിലെ സെൻട്രൽ മൊത്ത മത്സ്യ മാർക്കറ്റ് അടച്ചിടുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച മുതൽ തിങ്കളാഴ്ചവരെയുള്ള ദിവസങ്ങളിലാണ് അടച്ചിടുക. ചൊവ്വാഴ്ച മുതൽ പതിവുപോലെ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കും. അതേസമയം, അവധി ദിനങ്ങളിൽ കയറ്റുമതിക്കാർക്ക് അനുവാദമുള്ള മത്സ്യ ഇനങ്ങളെ നേരിട്ട് കയറ്റുമതി ചെയ്യാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.