ചെറിയ പെരുന്നാൾ: അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

മസ്​കത്ത്​: രാജ്യത്ത്​ ചെറിയ പെരുന്നാളി​​െൻറ ഭാഗമായുള്ള സർക്കാർ, സ്വകാര്യ മേഖലകളിലെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. റമദാൻ 29 ആയ മെയ്​ 23 ശനിയാഴ്​ചയായിരിക്കും അവധി തുടങ്ങുക. ഞായറാഴ്​ച ഒന്നാം പെരുന്നാൾ ആകുന്ന പക്ഷം മെയ്​ 26 ചൊവ്വാഴ്​ച വരെയായിരിക്കും അവധി. ബുധനാഴ്​ച പ്രവർത്തി ദിനമായിരിക്കും. തിങ്കളാഴ്​ചയാണ്​ ഒന്നാം പെരുന്നാളെങ്കിൽ മെയ്​ 28 വ്യാഴാഴ്​ച വരെയായിരിക്കും അവധി. വാരാന്ത്യ അവധിക്ക്​ ശേഷം മെയ്​ 31ന്​ ആയിരിക്കും അടുത്ത പ്രവർത്തിദിനം.
Tags:    
News Summary - Eid Al-Fitr holidays announced in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.