തെക്കൻ ശർഖിയയിൽ നേരീയ ഭൂചലനം

മസ്കത്ത്​: ഒമാൻ കടലിൽ ഭൂചലനം അനുഭവപ്പെട്ടതായി ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) അറിയിച്ചു. റിക്ടർ സ്​കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ചലനം പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10 മണിയോടെയാണ്​ ഉണ്ടായത്​.

തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ, ജഅലാൻ ബാനി ബൂഅലി, സുവൈ, റാസൽ ഹദ്ദ്​ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.​ സൂർ വിലായത്തിന് 57 കിലോമീറ്റർ വടക്ക് കിഴക്കായാണ് ഭൂചലനം രേഖപ്പെടുത്തിയത്. കുറഞ്ഞ നിമിഷങ്ങൾ മാത്രമാണ്​ ചലനം അനുഭവപ്പെട്ടതെന്ന്​ ​ പ്രദേശവാസികൾ പറഞ്ഞു.

Tags:    
News Summary - earthquake in South East muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.