മസ്കത്ത്: ദുകം തുറമുഖത്തുനിന്ന് ചുണ്ണാമ്പുകല്ല് കയറ്റുമതിക്ക് തുടക്കമായി. ആദ്യലോഡ് പുറപ്പെട്ടത് ഇന്ത്യയിലേക്കാണ്. 5500 ടൺ ചുണ്ണാമ്പുകല്ലുമായാണ് കപ്പൽ പുറപ്പെട്ടതെന്ന് ദുകം തുറമുഖ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
ഖനന മേഖലയിലെ ഒമാനിലെ മുൻനിര സ്ഥാപനമായ ഡെസേർട്ട് എൻറർപ്രൈസസ് ട്രേഡിങ് ആൻഡ് കമ്പനിയാണ് ചുണ്ണാമ്പുകല്ലിെൻറ ഉൽപാദകരും കയറ്റുമതിക്കാരും. ദുകം തുറമുഖത്തുനിന്ന് 40 കിലോമീറ്റർ അകലെയുള്ള ക്വാറിയിലാണ് ഉൽപാദനം. 200 ദശലക്ഷം ടണ്ണിെൻറ ചുണ്ണാമ്പുകല്ല് ശേഖരം ഇവിടെയുള്ളതായാണ് കണക്കാക്കപ്പെടുന്നത്. ചുണ്ണാമ്പുകല്ലിന് പുറമെ ലാറ്ററൈറ്റ്, ചീനകളിമണ്ണ്, ജിപ്സം എന്നിവയുടെയും പ്രമുഖ ഉൽപാദകരാണ് ഡെസെർട്ട് എൻറർപ്രൈ
സസ്.
ഒമാെൻറ ധാതുവ്യവസായ മേഖലക്ക് താങ്ങാവുകയാണ് ദുകം ലക്ഷ്യമിടുന്നതെന്ന് തുറമുഖത്തിെൻറ കമേഴ്സ്യൽ ഡയറക്ടർ എർവിൻ മോർെട്ടൽമാൻസ് പറഞ്ഞു. ഇൗ ദിശയിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ഇന്ത്യയിലേക്കുള്ള ആദ്യ ഷിപ്മെൻറ്. ഒമാനി സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിനും ധാതുവ്യവസായ മേഖലയുടെ വളർച്ചക്കും തുറമുഖത്തിന് പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 2016 ഫെബ്രുവരിയിൽ ഡോളമൈറ്റിെൻറ കയറ്റുമതി തുറമുഖത്തുനിന്ന് ആരംഭിച്ചിരുന്നു. രണ്ടാമത്തെ ഉൽപന്നത്തിെൻറ കയറ്റുമതികൂടി ആരംഭിച്ചതോടെ തുറമുഖത്തിെൻറ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുമെന്നാണ് കരുതപ്പെടുന്ന
ത്.
നിരവധി ക്വാറികളാണ് ദുകത്തിലും പരിസര പ്രദേശങ്ങളിലുമായുള്ളത്. പതിനായിരക്കണക്കിന് മെട്രിക്ക് ടൺ ക്വാറി ഉൽപന്നങ്ങളാണ് ഇൗ ഖനികളിലെല്ലാമായി വരുംവർഷങ്ങളിലായി ഉൽപാദിപ്പിക്കപ്പെടുക. ഇതിൽ പ്രധാന ഭാഗവും ദുകം തുറമുഖത്തിലൂടെ കയറ്റുമതി ചെയ്യപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഇൗ ഉൽപന്നങ്ങൾ വിവിധ രാജ്യങ്ങളിൽ എത്തിക്കാൻ തുറമുഖത്തിെൻറ സാന്നിധ്യം സഹായകരമാകും. പ്രവർത്തനം പൂർണ സ്ഥിതിയിൽ ആകുന്നതോടെ വരും വർഷങ്ങളിൽ വ്യവസായ ആവശ്യത്തിനുള്ള ധാതുക്കളുടെ പ്രധാന അന്താരാഷ്ട്ര കയറ്റുമതി കേന്ദ്രമായി ദുകം മാറും. ഇൗ ഒരു പ്രതീക്ഷക്ക് അനുസരിച്ചുള്ള നിക്ഷേപ പദ്ധതികളാണ് ദുകം പ്രത്യേക സാമ്പത്തിക മേഖലയുടെ ആദ്യഘട്ടത്തിൽ യാഥാർഥ്യമായി കൊണ്ടിരിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.