ദുബൈ എക്സ്പോയിലെ ഒമാൻ പവലിയൻ
മസ്കത്ത്: ദുബൈ എക്സ്പോയിലെ ഒമാൻ പവലിയൻ സന്ദർശിച്ചത് അഞ്ചു ദശലക്ഷത്തിലധികം ആളുകൾ. ഒക്ടോബർ ഒന്നു മുതൽ ഏകദേശം മൂന്നുമാസം തികയുന്നതുവരെയുള്ള കണക്കാണിത്. ജി.സി.സി, ഏഷ്യ, യൂറോപ്പ്, അമേരിക്ക തുടങ്ങി വിവിധ ദേശക്കാരാണ് പവലിയനിൽ എത്തിയത്.
ആഴ്ചകളിലും മാസാടിസ്ഥാനത്തിലും കൂടുതൽ പരിപാടികൾ ഒരുക്കുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നുവെന്ന് ദുബൈയിലെ ഒമാൻ പവലിയെൻറ ചുമതലയുള്ള മൊഹ്സിൻ അൽ ബലൂഷി പറഞ്ഞു. എക്സ്പോ ആരംഭിച്ചത് മുതൽ ഒമാെൻറ പവലിയനിലേക്ക് ആളുകളുടെ ഒഴുക്കാണ്. ലഭ്യമായ കണക്കുകൾ പ്രകാരം ഒരു ദിവസം ശരാശരി 6,000 ആളുകളാണ് പവലിയൻ സന്ദർശിക്കുന്നത്. തുറന്ന ആദ്യ ആഴ്ചയിൽ സന്ദർശകരുടെ എണ്ണം 81,071 കവിഞ്ഞിരുന്നു. പവലിയനിലെ ലുബാൻ ഔട്ട്ലെറ്റിൽ 400ലധികം ഒമാനി ചെറുകിട ഇടത്തരം ബിസിനസുകൾ, കുടുംബ ബിസിനസുകൾ, കരകൗശല തൊഴിലാളികൾ, ഗ്രാമീണ സ്ത്രീകൾ എന്നിവരിൽനിന്നുള്ള 1,500ലധികം ഉൽപന്നങ്ങളാണുള്ളത്. 'അവസരങ്ങളുടെ തലമുറകൾ' എന്ന പേരിൽ കുന്തിരിക്ക മരത്തിെൻറ കഥയും അതിെൻറ ജീവിതചക്രവും അടിസ്ഥാനമാക്കിയാണ് പവലിയൻ രൂപകൽപന.
ആധുനിക സാങ്കേതികവിദ്യകളുടെയും സൗണ്ട് മാനേജ്മെൻറിെൻറയും ദൃശ്യാവിഷ്കാരം ഇവിടേക്ക് ജനങ്ങളെ ആകർഷിക്കുന്ന ഘടകങ്ങളിലൊന്നാണ്. സുൽത്താനേറ്റ് ഇതുവരെ നേടിയെടുത്ത വികസന നേട്ടങ്ങളും പവലിയനിലൂടെ ജനങ്ങളുടെ മുന്നിലെത്തിക്കുന്നുണ്ട്. ഒമാനെ വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനും അനുഗുണമായ രാജ്യമായും എക്സ്പോയിലൂടെ പരിചയപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.